രാജ്യാന്തര സംരംഭക സമ്മേളനത്തിനു തുടക്കം
1539707
Saturday, April 5, 2025 1:02 AM IST
ധോണി: മൂന്നാമത് രാജ്യാന്തര സംരംഭക സമ്മേളനത്തിനു ധോണി ലീഡ് കോളജ് ഓഫ് മാനേജ്മെന്റിൽ തുടക്കമായി.
കോളജ് വിദ്യാർഥികൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നുദിവസത്തെ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു.
കോളജ് ഡയറക്ടർ ഡോ.കെ. ജോർജ് തോമസ് അധ്യക്ഷത വഹിച്ചു.
ലീഡ് ബിസിനസ് ഇൻകുബേറ്റർ സംരംഭകത്വ വിഭാഗം മേധാവി ഡോ.പി.എം. മേഘ ആമുഖപ്രഭാഷണം നടത്തി. എട്ടു അന്യസംസ്ഥാനങ്ങളിലേതടക്കം 115 ടീമുകളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.