പിൽഗ്രിം ഓഫ് ഹോപ് കുടുംബസംഗമം നടത്തി
1540111
Sunday, April 6, 2025 6:04 AM IST
പാലക്കാട്: ഹോളിഫാമിലി മേരിയൻ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ കുടുംബങ്ങളെ ഉണർത്തുക എന്ന സന്ദേശം ഉയർത്തി പ്രത്യാശയുടെ തീർഥാടനം എന്നപേരിൽ കുടുംബസംഗമം ഒലവക്കോട് സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.
ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹോളിഫാമിലി മേരിയൻ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വൽസ തെരേസ് അധ്യക്ഷത വഹിച്ചു.
ഹോളിഫാമിലി വികാരി ജനറൽ ഡോ.സിസ്റ്റർ എൽസി സേവ്യർ മുഖ്യപ്രഭാഷണം നടത്തി. ഡോ. ടോണി ജോസഫ് ആശംസാപ്രസംഗം നടത്തി.
തുടർന്ന് കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മേൽ, ഫാമിലി വെൽനസ് സെന്റർ ഡയറക്ടർ ഡോ.സിസ്റ്റർ പ്രീമ എന്നിവർ ക്ലാസുകൾ നയിച്ചു.
സിസ്റ്റർ അഞ്ജലിയുടെ നേതൃത്വത്തിലുള്ള അഭിഷേക ആരാധനയ്ക്കു ശേഷം രൂപത വികാരി ജനറാൾ മോണ്‍ ജിജോ ചാലയ്ക്കൽ, ഫാ. ജെയ്ജു കൊഴുപ്പാക്കളം എന്നിവർ വിശുദ്ധ ബലിയർപ്പിച്ചു.
ഹോളിഫാമിലി സമൂഹ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യയുടെ സ്വർഗപ്രവേശന ശതാബ്ദിയോടനുബന്ധിച്ച് ഭവനരഹിതർക്ക് ഒരുഭവനം എന്ന പദ്ധതിക്കും ചടങ്ങിൽ തുടക്കം കുറിച്ചു.