കനത്ത മഴ: അട്ടപ്പാടിയിൽ വൈദ്യുതി മുടങ്ങി
1540374
Monday, April 7, 2025 1:26 AM IST
അഗളി: അട്ടപ്പാടിയിൽ ഇന്നലെ അനുഭവപ്പെട്ട കനത്ത മഴയിൽ പലഭാഗങ്ങളിലും വൈദ്യുതി മുടങ്ങി.താവളം സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ പരിസരത്ത് റോഡിലേക്കു മരംവീണ് ഗതാഗതം തടസപ്പെട്ടു.
ഇലക്ട്രിക് പോസ്റ്റ് തകർന്നതോടെ പ്രദേശത്ത് വൈദ്യുതിവിതരണവും നിലച്ചു. പല ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയാണ് ശക്തമായ മഴ അനുഭവപ്പെട്ടത്.