നവീകരിച്ച അമ്പാഴക്കോട് റോഡ് ഉദ്ഘാടനം ചെയ്തു
1539706
Saturday, April 5, 2025 1:02 AM IST
തച്ചമ്പാറ: ചിറക്കൽപ്പടി വില്ലേജ് ഓഫീസ്- അമ്പാഴക്കോട് റോഡ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ് ചെറൂട്ടി ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പുഴ റോഡ് നിർമാണം വൈകിയിരുന്ന സമയത്ത് ചിറക്കൽപ്പടിയിൽ നിന്നും കാഞ്ഞിരപ്പുഴയിലേക്കു യാത്രക്കാർ ആശ്രയിച്ചിരുന്ന റോഡാണിത്.
വലിയ വാഹനങ്ങളുടെയും ഭാരവാഹനങ്ങളുടെയും യാത്രയെ തുടർന്ന് തകർന്നു കിടന്നിരുന്ന റോഡാണിത്.
ഉദ്ഘാടന ചടങ്ങില്‍ വാർഡ് മെംബർ സി.ടി. അലി അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പുഴ മണ്ഡലം പ്രസിഡന്റ് ജോയ് ജോസഫ്, ബാലചന്ദ്രൻ, അബൂബക്കർ ബാവിക്ക, പി.കെ. ലത്തീഫ്, ടി.കെ. റഫീഖ്, എ.വി. മുസ്തഫ, ബഷീർ മാസ്റ്റർ, പി. സുദേവൻ, കെ. അബ്ദു, ജുനൈസ്, കെ.പി. ഫാത്തിമ, പി.കെ. ഉബൈദ്, മൊയ്തുണ്ണി, എം. മുജീബ്, ലിറാർ, രഞ്ജിത്ത്, ഫിറോസ്, ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.