മഹാകുംഭാഭിഷേക ഉത്സവം ആരംഭിച്ചു
1539671
Saturday, April 5, 2025 1:01 AM IST
കോയന്പത്തൂർ: മുരുകന്റെ ഏഴാമത്തെ വാസസ്ഥലമായി കണക്കാക്കപ്പെടുന്ന മരുതമലയിലുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മഹാകുംഭാഭിഷേക ഉത്സവം ആരംഭിച്ചു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. 12 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഉത്സവം കാണാൻ ഭക്തരുടെ വൻതിരക്കാണ്.
രാവിലെ 6 നും 6.45 നും ഇടയിൽ ദേവീദേവന്മാർക്കും പരിചാരക ദേവതകൾക്കും കുംഭാഭിഷേകം നടത്തി. 7.30 ന് യാഗശാലയിൽ നിന്ന് ക്ഷേത്രത്തിന് ചുറ്റും പുണ്യകലശങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടന്നു.
തുടർന്ന് 8.30ന് മരുദാചല മൂർത്തി വിമാനം, ആദിമൂലവർ വിമാനം, രാജഗോപുരം, കൊടിമരം, പരിവാർ വിമാനങ്ങൾ എന്നിവയ്ക്കും കുംഭാഭിഷേകം നടത്തി. ഇന്ന് വൈകുന്നേരം 5.30 ന് സുബ്രഹ്മണ്യം സ്വാമി, വള്ളി-ദൈവനൈ തിരുകല്യാണം എന്നിവ നടക്കും.