നെ​ന്മാ​റ: തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ലെ വേ​ന​ൽ​മ​ഴ നെ​ൽക​ർ​ഷ​ക​ർ​ക്കു ദു​രി​ത​മാ​കു​ന്നു.
കൊ​യ്ത്തുയ​ന്ത്ര​മി​റ​ക്കി നെ​ല്ലു കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തും പ​തി​രു​നീ​ക്കി നെ​ല്ലു​ണ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ് വി​ന​യാ​കു​ന്ന​ത്.

പാ​ട​ങ്ങ​ളി​ൽ മ​ഴ​വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും നി​റ​ഞ്ഞ​തു കൊ​യ്ത്തി​നു ത​ട​സ​മാ​യി​ട്ടു​ണ്ട്.

വാ​ട​ക കു​റ​ഞ്ഞ​തും കൂ​ടു​ത​ൽ വൈ​ക്കോ​ൽ കി​ട്ടു​ന്ന​തു​മാ​യ ട​യ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​യ്ത്തു​മെ​ഷീ​നു​ക​ളും ഈ ​പാ​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്നി​ല്ല. വൈ​ക്കോ​ൽ​ചു​റ്റി കെ​ട്ടു​ക​ളാ​ക്കാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ട്.

ൊപ​ല​യി​ട​ത്തും വൈ​ക്കോ​ൽ പാ​ട​ത്തു​ത​ന്നെ കി​ട​ന്നു ചീ​ഞ്ഞു​തു​ട​ങ്ങി. ഈ​ർ​പ്പം​കൂ​ടി​യ​തു കാ​ര​ണം വൈ​ക്കോ​ലി​നു പൂ​പ്പ​ൽ ബാ​ധി​ച്ച് ഗു​ണ​നി​ല​വാ​രം കു​റ​യു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ൊന​ന​ഞ്ഞ വൈ​ക്കോ​ൽ സം​ഭ​രി​ക്കാ​നും ക​ച്ച​വ​ട​ക്കാ​ർ എ​ത്തു​ന്നി​ല്ലെ​ന്നതും ക​ർ​ഷ​ക​ർ​ക്കു വെ​ല്ലു​വി​ളി​യാ​യി​ട്ടു​ണ്ട്.