മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
1540079
Sunday, April 6, 2025 5:49 AM IST
ചിറ്റൂർ: പെരുവെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത സാഹചര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
പ്രതിഷേധപ്രകടനം കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് പി. സുരേഷ്ബാബു അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി പി.വി. വത്സൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ വി. ജയദാസ്, ചന്ദ്രൻ കറുകമണി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീഷ് കുന്നേക്കാട് മറ്റു പോഷക സംഘടന നേതാക്കൾ എന്നിവർ പ്രസംഗിച്ചു.
കൊഴിഞ്ഞാമ്പാറ മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഡിസിസി ജനറൽ സെക്രട്ടറി കെ.എസ്. തണികാചലം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. ആനന്ദ്കുമാർ അധ്യക്ഷനായി. യുഡിഎഫ് ചെയർമാൻ പി. രതീഷ്, കെ.എം. സുരേഷ് ബാബു, എ.ടി. ശ്രീനിവാസ്, എസ്. അബ്ദുൾസലാം, എസ്. സെന്തിൽകുമാർ, എ. ഹക്കീം പ്രസംഗിച്ചു.