ദീപികയ്ക്കൊപ്പം സത്യത്തിനൊപ്പം ; പ്രചാരണ പദ്ധതിക്കു പാലക്കയത്ത് തുടക്കം
1540371
Monday, April 7, 2025 1:26 AM IST
പാലക്കയം: ദീപിക തീവ്രപ്രചാരണപദ്ധതിക്ക് പാലക്കയം സെന്റ് മേരീസ് പള്ളിയിൽ തുടക്കമായി. ദീപികയെ സ്നേഹിക്കുന്ന അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ എല്ലാ ക്രൈസ്തവ കുടുംബങ്ങളിലും ദീപിക എത്തിക്കുയെന്നതാണു ഈപദ്ധതിയുടെ ലക്ഷ്യം. ഇടവകയിലെ എല്ലാ ഭവനങ്ങളിലും പദ്ധതി നടപ്പാക്കാനും ഉദ്ദേശിക്കുന്നു. രൂപതാതല ഉദ്ഘാടനം ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ നിർവഹിച്ചു.
ദീപിക തൃശൂർ റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത്, ദീപിക ഫ്രണ്ട്സ് ക്ലബ് പാലക്കാട് രൂപത കോ- ഓർഡിനേറ്റർ മോൺ. ജോസഫ് ചിറ്റിലപ്പള്ളി പദ്ധതി വിശദീകരിച്ചു. പാലക്കയം സെന്റ്മേരീസ് പള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അധ്യക്ഷത വഹിച്ചു.
ദീപിക ഏജന്റ് രാജേഷ് വെള്ളാമ്പാറ, പത്നി പ്രിയ എന്നിവരെ ആദരിച്ചു.സിബി കാഞ്ഞിരപ്പാറ, അനിറ്റ മരിയ, കൈക്കാരന്മാരായ ഷാജു കാഞ്ഞിരംപാറ, മാത്യു മുണ്ടംപറമ്പിൽ എന്നിവരും ഇടവകയുടെ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ദീപിക സർക്കുലേഷൻ മാനേജർ കെ.എൽ. ഡേവിസ്, സർക്കുലേഷൻ ഏരിയാ മാനേജർ സനൽ ആന്റോ തുടങ്ങിയവർ നേതൃത്വംനൽകി.