തിരുവിഴാംകുന്ന് നാലുശേരി ഭഗവതിക്ഷേത്രത്തിൽ താലപ്പൊലി
1540107
Sunday, April 6, 2025 6:04 AM IST
മണ്ണാർക്കാട്: തിരുവിഴാംകുന്ന് നാലുശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വർണാഭമായ ചടങ്ങുകളോടെ നടന്നു. ഇന്നലെ രാവിലെ വിവിധ ചടങ്ങുകൾക്ക് ശേഷം 10.30 ന് ത്രിപുരാന്തക ക്ഷേത്രത്തിൽ നിന്ന് ആറാട്ട് പുറപ്പാട്, തുടർന്ന് അരിയേറ് എന്നിവ നടന്നു.
വൈകുന്നേരം മൂന്നിന് തകിൽ, നാദസ്വരം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ആറാട്ട് പുറപ്പാട് തുടർന്ന് കാഴ്ചശീവേലി, ത്രിപുരാന്തക ക്ഷേത്രസന്നിധിയിൽ വിവിധ ദേശങ്ങളുടെ സംഗമം എന്നിവ നടന്നു. വിവിധ വേലകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികൾ പൂതൻ, തിറ, ശിങ്കാരിമേളം, വേഷങ്ങൾ നൃത്തരൂപങ്ങൾ തുടങ്ങിയവ ഉത്സവ പ്രേമികൾക്ക് ഹരം പകർന്നു.
വൈകുന്നേരം മേളം, ദീപാരാധന എന്നിവയ്ക്കുശേഷം ഗാനമേള. രാത്രി 9. 30ന് ശുകപുരം രഞ്ജിത്ത്, ഗുരുവായൂർ കൃഷ്ണപ്രസാദ് എന്നിവർ അവതരിപ്പിച്ച ഇരട്ട തായമ്പക, പുലർച്ചെ മൂന്നിന് താലപ്പൊലി പുറപ്പാട് അരിയേറ് തുടർന്ന് ഇടക്ക് പ്രദക്ഷിണം, മേളം എന്നിവ നടന്നു.