മലന്പുഴയിലെ തപാൽപെട്ടി ഇപ്പോഴും സജീവം
1539668
Saturday, April 5, 2025 1:01 AM IST
മലമ്പുഴ: ഡിജിറ്റൽ സംവിധാനം വന്നതോടെ തപാൽ പെട്ടികൾ പലയിടത്തും ഉപയോഗശൂന്യമായിട്ടുണ്ടെങ്കിലും മലമ്പുഴ പോലീസ് സ്റ്റേഷൻ റോഡിലെ പഴയ റേഷൻകടയുടെ തിണ്ണയിലിരിക്കുന്ന തപാൽപെട്ടിയിൽ ഇപ്പോഴും തപാൽ ഉരുപ്പടി നിക്ഷേപിക്കുന്നുണ്ടെന്നും ദിവസവും ക്ലിയറൻസ് നടത്തുന്നുണ്ടെന്നും മലമ്പുഴ പോസ്റ്റാഫീസ് അധികൃതർ അറിയിച്ചു.
പൗൾട്രി ഫാം, മൃഗാശുപത്രി, ജലസേചന വകുപ്പ് ഓഫീസ്, പോലീസ് സ്റ്റേഷൻ, കുടുംബാരോഗ്യ കേന്ദ്രം, സിമറ്റ് നേഴ്സിംഗ് സ്കൂൾ, പോലീസ് സ്റ്റേഷൻ എന്നിവ പ്രവർത്തിക്കുന്നത് ഈ റോഡിലാണ്. സാധാരണക്കാരുടെ കത്തുകൾ ഉണ്ടാവാറില്ലെന്നും സർക്കാർ സ്ഥാപനങ്ങളിലെ ഔദ്യോഗിക കത്തുകളാണ് ഇതിൽ ഉണ്ടാവാറുള്ളതെന്നും പോസ്റ്റോഫീസ് അധികൃതർ പറഞ്ഞു.