അട്ടപ്പാടിയിൽ തെരുവുനായ്ക്കൾ പുള്ളിമാനെ കടിച്ചുകൊന്നു
1540376
Monday, April 7, 2025 1:26 AM IST
അഗളി: അട്ടപ്പാടിയിൽ മൂന്നുവയസു പ്രായംവരുന്ന പുള്ളിമാനെ ഒരുപറ്റം തെരുവുനായ്ക്കൾ കടിച്ചുകൊന്നു.
അഗളി പഞ്ചായത്തിൽ ഭൂതിവഴി കോവിൽമേട്ടിലാണ് പുള്ളിമാനെ നായ്ക്കൾ വേട്ടയാടിയത്.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ അവശതയിലായ പുള്ളിമാനെ ഇന്നലെ രാവിലെ പത്തിനാണു ജനവാസ കേന്ദ്രത്തിൽ പ്രദേശവാസികൾ കണ്ടെത്തിയത്.
ഉടൻ ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം നൽകി. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സതീഷിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് സംഘവും അഗളി ആർആർടിയും സ്ഥലത്തത്തി.
പുള്ളിമാനെ ക്യാമ്പിൽ കൊണ്ടുവന്നു.പരിചരണം നൽകി സംരക്ഷിച്ചില്ലെങ്കിലും വൈകുന്നേരത്തോടെ ചത്തു. പുള്ളിമാന്റെ പിൻഭാഗം നായ്ക്കൾ കടിച്ചുതിന്നിരുന്നു. വിശദ പരിശോധനയ്ക്കുശേഷം ജഡം മറവുചെയ്തു.