കുളത്തിൽവീണ കുട്ടിയെ രക്ഷിച്ച വാർഡ് മെംബറെ ആദരിച്ചു
1540383
Monday, April 7, 2025 1:26 AM IST
ചിറ്റൂർ: പട്ടഞ്ചേരി വടതോട് കുളത്തിൽവീണ കുട്ടിയുടെ ജീവൻ രക്ഷിച്ച വാർഡ് മെംബർ ശോഭനദാസൻ, അരുൺ എന്നിവരെ ചിറ്റൂർ പ്രതികരണവേദി ആദരിച്ചു. ചടങ്ങിൽ കാടകം സിനിമയിലെ നായകൻ ഡോ. രതീഷ് കൃഷ്ണ, മലയാളത്തിൽ യുജിസി നെറ്റ് കരസ്ഥമാക്കിയ എൻ. നന്ദിത എന്നിവരേയും അനുമോദിച്ചു.
പ്രതികരണ വേദി പ്രസിഡന്റ് എ. ശെൽവൻ അധ്യക്ഷത വഹിച്ചു.
പട്ടഞ്ചേരി ഗ്രാമപഞ്ചായത്തംഗം സതീഷ് ചോഴിയക്കാട്, മജേഷ് , വിനോദ് ചന്ദ്രൻ, ഷാജി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.