ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ്് വിഷു പടക്കവില്പന തുടങ്ങി
1540379
Monday, April 7, 2025 1:26 AM IST
ചിറ്റൂർ: ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ്ബ് തത്തമംഗലം ഫയർസ്റ്റേഷനു സമീപത്തുള്ള ക്ലബിന്റെ കെട്ടിടത്തിൽ വിഷുവിനോടനുബന്ധിച്ച് മാർജിൻഫ്രീ പടക്കവില്പന ആരംഭിച്ചു. കോഴിക്കോട് ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ടി.എ. വിശ്വനാഥൻ അധ്യക്ഷതവഹിച്ചു.
പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് മുഖ്യാതിഥിയായിരുന്നു. ചിറ്റൂർ- തത്തമംഗലം നഗരസഭ കൗൺസിലർ കെ.സി. പ്രീത്, ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർമാരായ കെ. ചാത്തുകുട്ടി, സനു എം. സനോജ്, കെ. സഹദേവൻ, എൻ. രാജേഷ്, ക്ലബ്ബ് ചീഫ് കോ- ഓഡിനേറ്റർ കണ്ടാത്ത് ഹരീഷ്, വൈസ് പ്രസിഡന്റ് ഡോ.പി. പ്രലോബ്കുമാർ, സിഇഒ എൻ. ദിനേഷ്, എസ്.വി. ഷൈനി എന്നിവർ പ്രസംഗിച്ചു. 13 വരെ കർഷകർക്ക് സബ്സിഡി നിരക്കിൽ പടക്കം ലഭിക്കുന്നതാണ്.