കല മനസിന്റെ സാന്ത്വനമാണ്: മാനസി
1540110
Sunday, April 6, 2025 6:04 AM IST
പാലക്കാട്: കല മനസിന്റെ സാന്ത്വനമാണെന്ന് എഴുത്തുകാരി മാനസി. ജില്ലാ പബ്ലിക് ലൈബ്രറിയുടെ ബാലവേദിയുടെ ‘ഒഴിവുകാലം’ എന്ന വിഷയത്തിലെ ഒത്തുകൂടൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. വലിയ ഭാവി കുട്ടികൾക്ക് മുന്നിലുണ്ട് എന്ന ഓർമപ്പെടുത്തലാണ് ലൈബ്രറിയുടെ ഈ നിരന്തരശ്രമം എന്ന് മാനസി അഭിനന്ദിച്ചു.
ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. അജയൻ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.മോഹൻദാസ്, ജ്യോതിബായ് പരിയാടത്ത്, മോഹൻദാസ് ശ്രീകൃഷ്ണപുരം, ശാന്തപ്പൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ബാലവേദി അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.