ഉണങ്ങിയ മരത്തിനു താഴെ വാഹനസഞ്ചാരം അപകടഭീതിയിൽ
1540081
Sunday, April 6, 2025 5:49 AM IST
വണ്ടിത്താവളം: മുപ്പൻകുളം - പനങ്കാവ് പാതയിൽ ഉണങ്ങി ബലക്ഷയം ഉണ്ടായ വൃക്ഷത്തിനു താഴെ വാഹന- കാൽനടസഞ്ചാരം അപകടഭീതിയിൽ. ഇടക്കിടെ മരശിഖരങ്ങൾ റോഡിൽ പൊട്ടിവീഴാറുണ്ട്.
മരത്തിനു താഴെ വൈദ്യുതി ലൈനുമുണ്ട്. 25 ൽ കൂടുതൽ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാനപാതയിലാണ് അപകടഭീഷണിയായി ഉണക്കിയമരം നിൽക്കുന്നത്.
ശക്തമായ കാറ്റിലോ മഴയിലോ മരം നിലമ്പതിച്ചാൽ വൻദുരന്തമുണ്ടാവുമെന്നാണ് ഇതു വഴി പതിവുയാത്രക്കാരുടെ ആശങ്ക. പട്ടഞ്ചേരിയിൽ നിന്നും പ്രധാനപാതയിലേക്ക് എസ് ആകൃതിയിലുള്ള കുത്തനെയുള്ള കയറ്റത്തിലാണ് വൃക്ഷം അപകടാവസ്ഥയിൽ നിൽക്കുന്നത്. അടിയന്തരമായി റോഡിലേക്ക് വ്യാപിച്ച മരശിഖരങ്ങൾ മുറിച്ച് നീക്കണമെന്നാണ് ജനകീയാവശ്യം.