വിഷു-ഈസ്റ്റർ റിബേറ്റ് മേള നാളെ മുതൽ
1540105
Sunday, April 6, 2025 6:03 AM IST
പാലക്കാട്: കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് നാളെമുതൽ 19 വരെ നടക്കുന്ന വിഷു-ഈസ്റ്ററിനോടനുബന്ധിച്ച് റിബേറ്റ് മേള നടത്തുന്നു. മേളയുടെ ഉദ്ഘാടനം ജില്ലാ ഖാദി-ഗ്രാമ വ്യവസായ ഓഫീസിലെ കെജിഎസ് മേജർ ഷോറൂമിൽ വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ നിർവഹിക്കും. വാർഡ് കൗണ്‍സിലർ ബി. സുഭാഷ് അധ്യക്ഷത വഹിക്കുന്ന പരിപായിൽ കേരള ഖാദി ബോർഡ് മെംബർ എസ്. ശിവരാമൻ ആദ്യവില്പന നടത്തും.
മേളയോടനുബന്ധിച്ച് ബോർഡിന്റെ കീഴിലുള്ള വില്പനകേന്ദ്രങ്ങളിൽ ഖാദിതുണിത്തരങ്ങൾക്ക് 20% മുതൽ 30% വരെ ഗവ.റിബേറ്റ് നൽകുന്നു.
ഖാദിബോർഡിന്റെ ഗ്രാമ സൗഭാഗ്യ, കോട്ടമൈതാനം, ടൗണ്‍ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, തൃത്താല, കുന്പിടി, കൊല്ലങ്കോട്, മണ്ണൂർ, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി തുടങ്ങിയ ഷോറൂമുകളിൽ ഈ സൗകര്യം ഉണ്ടാകും. എല്ലാ വില്പനശാലകളിലും ഖാദി കോട്ടണ്‍, സിൽക്ക്, മനില ഷർട്ടിംഗ് എന്നീ തുണിത്തരങ്ങളും ഉന്നകിടക്കകൾ, തേൻ മറ്റു വ്യവസായ ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.
പാലക്കാട്: കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ (ഹാൻവീവ് ) ഷോറൂമിൽ വിഷുവിനോടനുബന്ധിച്ച് എല്ലാ കൈത്തറി തുണിത്തരങ്ങൾക്കും 13 വരെ 20 ശതമാനം സർക്കാർ റിബേറ്റ് അനുവദിച്ചു. സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, എന്നിവർക്ക് തവണവ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി 20,000 രൂപയുടെ തുണിത്തരങ്ങൾ കടം വാങ്ങാവുന്നതാണ്. ഫോണ്‍ :9747714773.