മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ട്
1539670
Saturday, April 5, 2025 1:01 AM IST
മലമ്പുഴ: മഴപെയ്താൽ മലമ്പുഴ പ്രധാനറോഡിൽ വെള്ളക്കെട്ട്. റോഡ് കവിഞ്ഞ് വെള്ളംഒഴുകുന്നു. പ്രദേശത്തെ കൾവർട്ട് പണി പൂർത്തിയാക്കാത്തതിനാൽ ചാലിൽ തടസംനേരിട്ടാണ് മഴവെള്ളം റോഡിൽ നിറയുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. കൾവർട്ട് പണി ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും പണി പാതിവഴിയിൽ നിലച്ചതിനാൽ ഇതിലേപോകുന്ന വിനോദസഞ്ചാരികളടക്കം യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. എത്രയുംവേഗം കലുങ്കുനിർമാണം പൂർത്തിയാക്കാനുള്ള നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.