മുസ്ലിംലീഗിനു മണ്ണാർക്കാട്ട് ആസ്ഥാനമന്ദിരമായി
1540373
Monday, April 7, 2025 1:26 AM IST
മണ്ണാർക്കാട്: മുസ്ലിംലീഗ് മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റി ഓഫീസായ മുഹമ്മദലി ശിഹാബ് തങ്ങൾസൗധം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഓഡിറ്റോറിയം ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും എക്സിക്യൂട്ടീവ് മീറ്റിംഗ് ഹാൾ സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എംഎൽഎയും ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഷീദ് ആലായൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ജനറൽ സെക്രട്ടറി ഹുസൈൻ കോളശ്ശേരി, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം, ജനറൽ സെക്രട്ടറി ടി.എ. സിദിഖ്, നേതാക്കളായ കല്ലടി അബൂബക്കർ, കളത്തിൽ അബ്ദുള്ള, മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം ഗഫൂർ കോൽക്കളത്തിൽ പ്രസംഗിച്ചു.