മോദിക്കെതിരേ കോൺഗ്രസ് പ്രതിഷേധം
1540382
Monday, April 7, 2025 1:26 AM IST
കോയമ്പത്തൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റെ വക്കീൽ കറുപ്പുസ്വാമിയുടെ നേതൃത്വത്തിൽ, തമിഴ്നാട് സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദിക്കെതിരെ കളക്ടറുടെ ഓഫീസിന് എതിർവശത്തുള്ള ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധം നടന്നു. സംസ്ഥാന കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഗണപതി ശിവകുമാറാണു പ്രതിഷേധത്തിനു നേതൃത്വം നൽകിയത്.
തമിഴ്നാടിനെ വഞ്ചിക്കുന്ന, ഹിന്ദിഭാഷ അടിച്ചേൽപ്പിക്കുന്ന, വഖഫ് ബോർഡ് നിയമഭേദഗതി വരുത്തിയ മോദി നടപടിക്കെതിരേയായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിൽ നേതാക്കളായ സി.വി.സി. ഗുരുസാമി, ലക്ഷ്മിപതി, തമിഴ്സെൽവൻ, കോവൈ ബോസ്, കുറിച്ചി വസന്ത്, കാന്തകുമാർ, എൻ.ആർ.ശിവകുമാർ, മോഹൻരാജ്, ഷെയ്ഖ് മുഹമ്മദ്, രാമൻ, ശക്തിവേൽ, ജയിംസ് കുമാർ, ഗണേശൻ, രംഗനാഥൻ, പോഷകസംഘടനാ ഭാരവാഹികൾ പങ്കെടുത്തു.