ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1540279
Sunday, April 6, 2025 11:51 PM IST
ശ്രീകൃഷ്ണപുരം: തിരുനാരായണപുരം ഉത്രത്തിൽകാവ് ഭരണിക്ക് കുറ്റാനശേരിയിലെ ബന്ധുവീട്ടിലേക്ക് വിരുന്നുവന്ന് കരിമ്പുഴ പുഴയിലെ മുതല മൂർഖൻകടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പലപ്പാല മേലൂർ കുളക്കോട്ട് പറമ്പിൽ ഷിധുൻ(21) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒന്പതോടെ ബന്ധുവിനൊപ്പം കുളിക്കാൻ പോയതായിരുന്നു ഷിധുൻ. പുഴയിലേക്കിറങ്ങിയതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ എത്തി രക്ഷപ്പെടുത്തി മാങ്ങോട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ രണ്ടോടെ മരണം സംഭവിക്കുകയായിരുന്നു. രാധാകൃഷ്ണൻ-രാധ ദമ്പതികളുടെ ഏക മകനാണ്.