"കാര്‍ഡിയോളജിസ്റ്റ് തസ്തികയില്‍ സ്ഥിരംനിയമനം നടത്തണം'
1539704
Saturday, April 5, 2025 1:02 AM IST
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഒഴിഞ്ഞുകിടക്കുന്ന കാര്‍ഡിയോളജിസ്റ്റ് തസ്തികയില്‍ സ്ഥിരംനിയമനം നടത്തണമെന്നാവശ്യപ്പെട്ടു ആരോഗ്യമന്ത്രി വീണാജോര്‍ജിനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും കത്തുനല്‍കി.
അനുകൂല നടപടിയുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു.
ജില്ലാ ആശുപത്രി വികസനസമിതി യോഗത്തിലാണ് കാര്‍ഡിയോളജിസ്റ്റ് നിയമനം ചര്‍ച്ചയായത്.
നിലവില്‍ ഒരു കാര്ഡിയോളജിസ്റ്റാണുള്ളത്. ഇവിടെ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ എത്രയുംവേഗം ഒരു കാര്‍ഡിയോളജിസ്റ്റിന്റെ സേവനംകൂടി ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ. ബിനുമോള്‍ പറഞ്ഞു.
ജില്ലാ ആശുപത്രിയിലെ ഒരു കാര്‍ഡിയോളജിസ്റ്റ് ജോലിക്രമീകരണത്തിന്റെ ഭാഗമായി എറണാകുളത്താണ്.
ഈ കാര്‍ഡിയോളജിസ്റ്റിനെ തിരിച്ചെത്തിക്കുകയോ അല്ലെങ്കില്‍ മറ്റൊരു കാര്‍ഡിയോളജിസ്റ്റിനെ നിയമിച്ചോ ജില്ലാ ആശുപത്രിയിലെ ഒഴിവ് അടിയന്തരമായി നികത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്നും ബിനുമോള്‍ പറഞ്ഞു. 2023ലാണ് ആറുനിലക്കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
യോഗത്തില്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഷാബിറ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. ജയശ്രീ, ആശുപത്രി വികസന സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.