വട്ടമണ്ണപ്പുറം സ്കൂളിലെ നിർധന വിദ്യാർഥികൾക്കു സഹപാഠികളുടെ കാരുണ്യഹസ്തം
1495436
Wednesday, January 15, 2025 6:51 AM IST
മണ്ണാർക്കാട്: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എഎംഎൽപി സ്കൂൾ സഹപാഠികൾക്ക് നിർമിച്ചുനൽകിയ മൂന്ന് സ്നേഹഭവനത്തിന്റെ താക്കോൽദാനവും 12 നിർധന കുടുംബങ്ങൾക്ക് വീടുവയ്ക്കുന്നതിനായുള്ള സ്ഥലത്തിന്റെ പ്രമാണ കൈമാറ്റവും നടന്നു.
എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മലപ്പുറം എഎസ്പി ഫിറോസ് എം. ഷഫീഖ് ഐപിഎസും സ്കൂൾ മാനേജർ ഡോ.കെ. മഹ്ഫുസ് റഹീംമും ചേർന്ന് വീട് നിർമിക്കുന്നതിനായി 50 സെന്റ് സ്ഥലത്തിന്റെ പ്രമാണം എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ചെയർമാൻ അബ്ദുള്ള പാറോക്കോട്ടിലിനു കൈമാറി.
മുൻ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, മലപ്പുറം ഡെപ്യുട്ടി കളക്ടർ കെ.പി. സക്കീർഹുസൈൻ എന്നിവർ മുഖ്യാതിഥിയായി. അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ എന്നിവർ പ്രസംഗിച്ചു.