കിഡ്സ് കാർണിവലും അവാർഡ്ദാന ചടങ്ങും
1495417
Wednesday, January 15, 2025 6:51 AM IST
കോയമ്പത്തൂർ: കുനിയമുത്തൂർ നിർമലമാത കോൺവന്റ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ കിഡ്സ് കാർണിവലും അവാർഡ് ദാന ചടങ്ങും നടത്തി. ‘ലുമിനാരിസ് ഓഫ് ഓണർ' എന്നപേരിൽ നടത്തിയ പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജയ എസ്എബിഎസ് നേതൃത്വം നൽകി. പ്രൊഡിജി ഹോസ്പിടെക് എംഡി ഡോ.എ.കെ. സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്തു.
പാലക്കാട് വിമൽ റാണി പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പിരിയർ മദർ ലിൻസ ആട്ടോക്കാരൻ എസ്എബിഎസ്, കുനിയ മുത്തൂർ സെന്റ് മാർക് ഇടവക വികാരി ഫാ. നോബിൾ പന്തലടിക്കൽ, ഡോ, ജുബിൻ ജേക്കബ് തുടങ്ങിയവർ പരിപാടിയിൽ അതിഥികളായിരുന്നു. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.