ആലത്തൂരിൽ ഗ്യാസ്ടാങ്കർ ലോറി ഹൈവേയിലെ കുഴിയിൽ വീണു
1495041
Tuesday, January 14, 2025 1:57 AM IST
ആലത്തൂർ: ദേശീയപാത ജംഗ്ഷനുസമീപം ഗ്യാസ്ടാങ്കർലോറി ഹൈവേക്കുകുറുകെ ഡ്രെയിനേജ് നിർമാണത്തിനെടുത്തിരുന്ന കുഴിയിൽ വീണു.
എറണാകുളത്തുനിന്നും ഗ്യാസുമായി കോയമ്പത്തൂരിലെ പ്ലാന്റിലേക്ക് പോവുകയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കറാണ് അപകടത്തിൽപെട്ടത്.
ഇന്നലെ പുലർച്ചെ ഒരുമണിയ്ക്ക് വാഹനം തകരാറിലായി ക്രെയിൻ ഉപയോഗിച്ച് ദേശീയപാതയിൽ മറ്റു വാഹനങ്ങൾ പോകാത്ത സ്ഥലത്തേക്കു റിപ്പയറിനായി മാറ്റിനിർത്തിയിരിക്കുകയായിരുന്നു. റിപ്പയറിനുശേഷം ഇവിടെ നിർത്തിയിരുന്ന ടാങ്കർ പുലർച്ചെ നാലോടെ മുന്നോട്ടുനീങ്ങി കുഴിയിൽ വീഴുകയായിരുന്നു. ഈ ഭാഗത്തെ ഡ്രെയിനേജിന്റെ കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞെങ്കിലും മണ്ണുനിറയ്ക്കൽ നടത്തിയിരുന്നില്ല.
ഉച്ചയ്ക്ക് രണ്ടരയോടെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഗ്യാസ് ടാങ്കർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു. ചോർച്ച ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.