ദേശീയ റോഡ് സുരക്ഷാ മാസാചരണം
1495015
Tuesday, January 14, 2025 1:42 AM IST
വാളയാർ: വാളയാർ- വടക്കഞ്ചേരി എക്സ്പ്രസ് വേയുടെ നേതൃത്വത്തിൽ നാഷണൽ റോഡ് സുരക്ഷാ മാസാചരണം നടത്തി .വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് ഉദ്ഘാടനം നിർവഹിച്ചു
.
പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീത മുഖ്യാതിഥിയായി പങ്കെടുത്തു. പാലക്കാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. അശോക് കുമാർ, പ്രോജക്ട് ഹെഡ് ടി. കതിരേശൻ, നാഷണൽ ഹൈവേ എൻജിനീയർ അമൽ, റസിഡൻസ് എൻജിനീയർ പുഷ്പരാജ്, എൻഎച്ച് കൺസൾട്ടന്റ് മുഹമ്മദ്, സേഫ്റ്റി വിഭാഗം മേധാവി ടി.സി. ശ്രീജിത്ത്, പ്ലാസ മാനേജർ കെ.കെ. മുരളി എന്നിവർ പ്രസംഗിച്ചു. തുടർന്ന് സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വീൽചെയറുകൾ, വാട്ടർ ബെഡ്, ഫസ്റ്റ് എയ്ഡ് കിറ്റുകളും വിതരണം ചെയ്തു.