കല്ലടിക്കോടൻ മലയോരത്തെ പുഴകളും തടയണകളും അത്ര സുരക്ഷിതമല്ല
1495037
Tuesday, January 14, 2025 1:57 AM IST
കല്ലടിക്കോട്: മലയോര മേഖലയിലെ പുഴകളും തടയണകളും അത്ര സുരക്ഷിതമല്ലെന്നു കണക്കുകൾ. കഴിഞ്ഞ 10 വർഷത്തിനിടയിൽ13 പേരാണ് ഒഴുക്കിൽപ്പെട്ടു മുങ്ങിമരിച്ചത്.
കഴിഞ്ഞ ആറുവർഷത്തിനിടയിൽ മീൻവല്ലത്ത് ആറുപേരും കോണിക്കഴി സത്രംകാവ് തടയണയ്ക്കു താഴെയുള്ള കുഴിയിൽ നാലുപേരും മുങ്ങിമരിച്ചു.
തുപ്പനാട് പുഴയിൽ വാലിക്കോടുഭാഗത്തു മൂന്നുപേരും മുങ്ങിമരിച്ചിട്ടുണ്ട്. സന്ദർശനത്തിനായി എത്തുന്നവർ പുഴയിൽ കുളിക്കാനിറങ്ങുമ്പോഴാണ് കുഴിയിൽപെട്ട് മുങ്ങിത്താഴുന്നത്. നീന്തലറിയാത്തതും മദ്യപിച്ച് പുഴയിൽ ഇറങ്ങുന്നതുമാണ്അപകടങ്ങൾ കൂടാൻ കാരണം. മൂന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതും പലപ്പോഴും വില്ലനാകുന്നു.
കാഞ്ഞിരപ്പുഴ കനാലിന്റെ ഇടതുകനാലിൽ കുളിക്കാൻ ഇറങ്ങുന്ന കുട്ടികൾ ഒഴുക്കിൽപ്പെട്ട് നിയന്ത്രണം തെറ്റി ഒഴുകിപ്പോകുന്നതും പതിവാണ്.
പാലക്കയം വട്ടപ്പാറ പുഴയിലും ചീനിക്കപാറ പുഴയിലും നേരത്തെ മുങ്ങിമരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.