കാട്ടുതീ തടയാൻ ഫയർകമ്മിറ്റി രൂപീകരിച്ചു
1495419
Wednesday, January 15, 2025 6:51 AM IST
നെന്മാറ: നെന്മാറ വനം ഡിവിഷൻ അയിലമുടി വനസംരക്ഷണ സമിതിയുടെ (വിഎസ്എസ്) കീഴിൽ കാട്ടുതീ തടയാൻ ഫയർ കമ്മിറ്റി രൂപീകരിച്ചു. നെല്ലിയമ്പതി വനം റേഞ്ച് തിരുവഴിയാട് സെക്ഷൻ പരിധിയിലെ അയിലമുടി വനമേഖലയെ കാട്ടുതീയിൽ നിന്നും പൂർണമായി സംരക്ഷിക്കുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം.
വനത്തിനുള്ളിൽ അനധികൃതമായി പ്രവേശിച്ചു കാട്ടുതീ ഇടുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും വനത്തിനകത്തും അതിർത്തികളിലും കുറ്റവാളികളെ കണ്ടു പിടിക്കുന്നതിനു രഹസ്യകാമറകൾ സ്ഥാപിക്കുമെന്നും സമിതി ഉദ്ഘാടനം ചെയ്ത് തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയിനുലാബുദീൻ പറഞ്ഞു. വിഎസ്എസ് പ്രസിഡന്റ് കുട്ടൻ മണലാടി അധ്യക്ഷനായി.
വിഎസ്എസ് സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ പി.ബി. രതീഷ്, സെന്തിൽ, കെ.എൻ. മോഹൻ, പി. രഘു, യൂസഫ്, പ്രിയ വിജയൻ, സത്യഭാമ, പ്രിയ ഭാസ്കരൻ പ്രസംഗിച്ചു.