അയിലൂർ രഥോത്സവത്തിനിടെ ആക്രമണം നടത്തിയ പ്രതികൾ പോലീസ് പിടിയിൽ
1495431
Wednesday, January 15, 2025 6:51 AM IST
നെന്മാറ: അയിലൂർ രഥോത്സവത്തിനിടെ അക്രമണം അഴിച്ചുവിട്ട് പരസ്പരം ഏറ്റുമുട്ടിയ 16 പേർക്കെതിരെ പോലീസ് കേസെടുത്തു.
സംഘം ചേർന്ന് ആക്രമിക്കുന്നതുകണ്ട് സ്ഥലത്തെത്തിയ പോലീസിനെ കണ്ടതോടെ അഞ്ചുപേർ സ്ഥലത്തുനിന്നും ഓടിപ്പോയി. തത്തമംഗലം പെരുംകുളങ്ങര സ്വദേശി ജിഷ്ണു (27), നെന്മാറ ചക്കാത്തറയിൽ ആഷിഖ് (27), കയറാടി കല്ലമ്പറമ്പ് മനീഷ് (34), കടവന്തറ പുന്നക്കാട്ടിൽ സ്റ്റെബിൻ സ്റ്റീഫൻ (36), തത്തമംഗലം കൂട്ടക്കൽപാടം ഗൗതം (22), അയിലൂർ മല്ലംകുളമ്പ് ജിഷ്ണു (25), അയിലൂർ കാരക്കാട്ടുപറമ്പ് പ്രശാന്ത് (24), തത്തമംഗലം പരുത്തി കാവ് സ്വദേശികളായ പ്രമോദ് (35), അനിൽകുമാർ (34), അയിലൂർ കാരക്കാട്ടുപറമ്പ് പതിയടി അഖിൽ (26), അയിലൂർ മല്ലംകുളമ്പ് അഖിൽ (25) എന്നീ 11 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
നെന്മാറ പോലീസ് സബ് ഇൻസ്പെക്ടർ ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അക്രമിസംഘത്തിലെ ചിലർ മേഖലയിൽ മുൻവർഷങ്ങളിൽ ആക്രമണം നടത്തിയ കേസിലും പ്രതികളാണെന്നു നെന്മാറ പോലീസ് പറഞ്ഞു.