ഉക്കടത്തു കർഷകപ്രതിമ സ്ഥാപിച്ചു
1494744
Monday, January 13, 2025 1:09 AM IST
കോയന്പത്തൂർ: ഉക്കടം ബസ് സ്റ്റേഷന് എതിർവശത്തുള്ള ട്രാഫിക് ഐലൻഡിൽ (റൗണ്ട് എബൗട്ട്) കാർഷിക വ്യവസായത്തെയും കർഷകരെ ആദരിക്കുന്നതിനായി കർഷകന്റെ പ്രതിമ സ്ഥാപിച്ചു.
ജില്ലാ കളക്ടർ ക്രാന്തികുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പോലീസ് കമ്മീഷണർ രാണസുന്ദർ, കോർപ്പറേഷൻ കമ്മീഷണർ ശിവഗുരു പ്രഭാകരൻ, സിറ്റി പ്ലാനർ കുമാർ, കോർപ്പറേഷൻ ഓഫീസർമാർ തുടങ്ങി നിരവധി സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.