ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം ഇന്ന്
1495432
Wednesday, January 15, 2025 6:51 AM IST
വടക്കഞ്ചേരി: ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷവും സർവീസിൽനിന്നും വിരമിക്കുന്ന അധ്യാപിക ബീന ജോണിനുള്ള യാത്രയയപ്പ് സമ്മേളനവും ഇന്നുനടക്കും.
ഉച്ചകഴിഞ്ഞു രണ്ടിന് നടക്കുന്ന വാർഷികാഘോഷ പരിപാടികൾ പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ വത്സ തെരേസ് ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് രാജീവ് എ. പറമ്പിൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് മുഖ്യാതിഥിയാകും. ലൂർദ്മാതാ ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ആഗ്നൽ ഡേവിഡ് റിപ്പോർട്ട് അവതരിപ്പിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭാ റോസ് ആമുഖപ്രസംഗം നടത്തും.
ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മിൻ വർഗീസ്, അധ്യാപിക സോണിയ ജോർജ്, സ്കൂൾ ലീഡർമാരായ മേഗി റോസ്, എസ്. ശ്രീലേഖ എന്നിവർ പ്രസംഗിക്കും. വിരമിക്കുന്ന ബീന ടീച്ചറുടെ മറുപടി പ്രസംഗവും വിദ്യാർഥിനികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.