അധ്യാപകർ വിദ്യാർഥികളെ ചോദ്യംചെയ്യാൻ പഠിപ്പിക്കണമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി
1494737
Monday, January 13, 2025 1:09 AM IST
വണ്ടിത്താവളം: ഇന്നത്തെ സാഹചര്യത്തിൽ കുട്ടികളുടെ ഉന്നമനത്തിനായും ശാസ്ത്രത്തിന്റെ വഴിയിലൂടെ വളർത്തുന്നതിനും കുട്ടികളെ ചോദ്യം ചെയ്യാൻ പഠിപ്പിക്കണമെന്നു വെദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. വണ്ടിത്താവളം കെകെഎം സ്കൂളിന്റെ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പിടിഎ പ്രസിഡന്റ് ടി. മോഹനൻ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ പി.പി. ഉണ്ണീൻകുട്ടി മൗലവി ആമുഖപ്രഭാഷണം നടത്തി.
പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം. നിസ്സാർ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെംബർ സി. മധു, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ. സുരേഷ്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ശൈലജ പ്രദീപ്, പഞ്ചായത്തംഗം എസ്. ശെൽവൻ എന്നിവർ ആശംസ പ്രസംഗം നടത്തി.
എൽപി സ്കൂൾ പിടിഎ പ്രസിഡന്റ് എ. സക്കീർഹുസൈൻ, പിടിഎ വൈസ് പ്രസിഡന്റ് ഇ.സി. സുരേഷ്, മുൻ സ്കൂൾ പ്രിൻസിപ്പൽ കെ. വിജയശേഖരൻ, പ്രധാന അധ്യാപിക എ. ശ്രീകുമാരി, ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി വി. സുൾഫിക്കറലി, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ബിജു വിജയൻ, എൽപി സ്റ്റാഫ് സെക്രട്ടറി പി. ഫെമിൽ, പ്രിസിപ്പൽ സി. ഹേമ സ്വാഗതവും പ്രധാനാധ്യാപിക കെ. സുധാകല നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.