അജ്ഞാതമൃതദേഹം
1495213
Tuesday, January 14, 2025 11:25 PM IST
ഷൊർണൂർ: ഭാരതപ്പുഴ പാലത്തിന് താഴെ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് പാലത്തിന്റെ തൂണിനു മുകളിൽ കണ്ടെത്തിയത്.
പാൻസും ഷർട്ടും ഷൂസുമാണ് ധരിച്ചിരിക്കുന്നത്. ശാസ്ത്രീയ പരിശോധന നടത്തിയാൽ മാത്രമേ യുവാവിനെ തിരിച്ചറിയാനാവൂ. കഴിഞ്ഞദിവസം വരെ യുവാവിനെ പ്രദേശത്തെ ആളുകൾ കണ്ടിരുന്നു. മലയാളം ആണ് സംസാരിച്ചിരുന്നത്. ഷൊർണൂർ പോലീസ് കേസെടുത്തു.