മം​ഗ​ലം​ഡാം: ഭ​വ​ന​ര​ഹി​ത​രാ​യ 60 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ഏ​സ്പെ​രാ​ൻ​സ പ്രോ​ജ​ക്ട് ഷെ​ൽ​റ്റ​റി​നു പൊ​ൻ​ക​ണ്ട​ത്ത് തു​ട​ക്ക​മാ​യി.

നാ​ല് വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ലും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഒ​രു വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി​യു​മാ​ണ് പ്രോ​ജ​ക്ടി​ന് തു​ട​ക്കം​കു​റി​ച്ച​ത്. പൊ​ൻ​ക​ണ്ടം ജം​ഗ്‌​ഷ​ന​ടു​ത്ത് കി​ഴ​ക്കേ​പ​റ​മ്പി​ൽ ടോം​ജോ​ർ​ജ് ദാ​ന​മാ​യി ന​ൽ​കു​ന്ന ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളാ​യി ഭ​വ​ന​ങ്ങ​ൾ ഉ​യ​രു​ക.

ത​റ​ക്ക​ല്ലി​ട​ലും മു​ട​പ്പ​ല്ലൂ​രി​ൽ ഒ​രു കു​ടം​ബ​ത്തി​ന് കൈ​മാ​റി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സെ​യ്താ​ലി, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബീ​ന ഷാ​ജി, പ്രോ​ജ​ക്ട് ഷെ​ൽ​റ്റ​ർ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​ർ​ജ് ക​ണ്ണ​ന്താ​നം, മം​ഗ​ലം​ഡാം ഫൊ​റോ​ന വി​കാ​രി ഫാ. ​സു​മേ​ഷ് നാ​ല്പ​താം​ക​ളം, ഫാ. ​പോ​ൾ കാ​ട്ടു​ക്കാ​ര​ൻ, റി​ട്ട​യേ​ർ​ഡ് ഡെ​പ്യു​ട്ടി ക​ള​ക്ട​ർ ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ, ടോം ​ജോ​ർ​ജ് കി​ഴ​ക്കേ​പ​റ​മ്പി​ൽ, ആ​ർ​ക്കി​ടെ​ക്റ്റ് മൈ​ക്കി​ൾ, രാ​ജ​ൻ ജേ​ക്ക​ബ്, കോ​ൺ​ട്രാ​ക്ട​ർ ര​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ത്യാ​ശ എ​ന്ന അ​ർ​ഥം​വ​രു​ന്ന ഏ​സ്പെ​രാ​ൻ​സ എ​ന്ന സ്പാ​നി​ഷ് വാ​ക്കാ​ണ് ഭ​വ​ന പ​ദ്ധ​തി​ക്ക് ന​ൽ​കി​യി​ട്ടു​ള്ള​ത്.

അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ, അ​സു​ഖ​ബാ​ധി​ത​ർ, വി​ധ​വ​ക​ൾ, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ, സ്വ​ന്ത​മാ​യി വീ​ട് പ​ണി​യാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണ് പ​ദ്ധ​തി​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക്ല​രീ​ഷ്യ​ൻ വൈ​ദീ​ക സ​ഭാം​ഗ​മാ​യ റ​വ.​ഡോ. ജോ​ർ​ജ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​ണ് ഭ​വ​ന ര​ഹി​ത​രാ​യ​വ​ർ​ക്കെ​ല്ലാം വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യെ​ന്ന​ത്. ഈ ​പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റ​വ.​ഡോ. ജോ​ർ​ജ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ സ​ഹ​പാ​ഠി​യാ​യ ടോം ​ജോ​ർ​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​ൻ​ക​ണ്ട​ത്തും ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. ആ​യി​രം​പേ​ർ മാ​സ​ത്തി​ൽ ആ​യി​രം രൂ​പ എ​ടു​ത്താ​ണ് വീ​ട് നി​ർ​മാ​ണ പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. സു​മ​ന​സു​ക​ളാ​യ കൂ​ടു​ത​ൽ പേ​രെ കൂ​ട്ടാ​യ്മ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഓ​രോ മാ​സ​ത്തി​ൽ നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം വ​ച്ചി​ട്ടു​ള്ള​ത്.