ആക്രമണക്കേസ് പ്രതികൾ ഒരുവർഷത്തിനുശേഷം പോലീസ് പിടിയിൽ
1495428
Wednesday, January 15, 2025 6:51 AM IST
നെന്മാറ: യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച് പോലീസിനെ കബളിപ്പിച്ചു കഴിഞ്ഞിരുന്ന അക്രമി സംഘത്തെ നെന്മാറ പോലീസ് പിടികൂടി.
കഴിഞ്ഞ വർഷം ജനുവരി14 ന് അയിലൂർ മല്ലം കുളമ്പ് സ്വദേശി ജിഷ്ണു (25) നെ സംഘചേർന്ന് ആയുധം ഉപയോഗിച്ച് കുത്തിയും ചവിട്ടിയും പരിക്കേൽപ്പിച്ച കേസിലെ പ്രതികളെയാണ് നെന്മാറ പോലീസ് അറസ്റ്റുചെയ്തത്. അയിലൂർ കാരക്കാട്ട് പറമ്പ് സ്വദേശികളായ ജിബിൻ, സിബിൻ, എറണാകുളം സ്വദേശി സെബിൻ സ്റ്റീഫൻ(36), നെന്മാറ സ്വദേശി ആഷിക് (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞവർഷം അയിലൂർ വേലയോടനുബന്ധിച്ചുണ്ടായ അടിപിടിക്കുശേഷം മുൻ വൈരാഗ്യത്തെ തുടർന്നാണ് കഴിഞ്ഞ ജനുവരിയിൽ ജിഷ്ണുവിനെ പ്രതികൾ ആക്രമിച്ചത്.