വിൻസന്റ് ഡി പോൾ ജൂബിലി ഭവനം വെഞ്ചരിപ്പ് 18ന്
1494747
Monday, January 13, 2025 1:09 AM IST
പാലക്കാട്: പാലക്കാട് രൂപത സുവർണ ജൂബിലിയുടെയും സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ പാലക്കാട് സെൻട്രൽ കൗൺസിൽ റൂബി ജൂബിലിയുടെയും സ്മരണയ്ക്കായി നിർമിച്ച ഒന്‍പതാമത് ഭവനത്തിന്റെ വെഞ്ചരിപ്പ് 18ന്.
അട്ടപ്പാടി താവളം ഹോളിട്രിനിറ്റി കോൺഫറൻസിൽ പണി പൂർത്തിയായ ഭവനത്തിന്റെ വെഞ്ചരിപ്പുകർമം പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിക്കും.
സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ പാലക്കാട് സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ജെയിംസ് പടമാടൻ, സെൻട്രൽ കൗൺസിൽ സ്പിരിച്വൽ ഡയറക്ടർ ഫാ. രാജു പുളിക്കത്താഴെ, ഹോളി ട്രിനിറ്റി പള്ളി വികാരി ഫാ. ബിജു പ്ലാത്തോട്ടം, താവളം ഏരിയ കൗൺസിൽ പ്രസിഡന്റ് സണ്ണി ഏറനാട്, സെൻട്രൽ കൗൺസിൽ ബോർഡ് മെംബർമാർ, ഏരിയ കൗൺസിൽ പ്രസിഡന്റുമാർ പങ്കെടുക്കും.