കലാപ്രതിഭകളെ ആദരിച്ചു
1495421
Wednesday, January 15, 2025 6:51 AM IST
കല്ലടിക്കോട്: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പങ്കെടുത്ത 36 കലാപ്രതിഭകളെ തച്ചമ്പാറ പൗരാവലി അനുമോദിച്ചു. 40 പോയിന്റ് കരസ്ഥമാക്കി ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ രണ്ടാംസ്ഥാനത്ത് ദേശബന്ധു എത്തിയിരുന്നു.
അനുമോദന യോഗം തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. മാനേജർ വത്സൻ മഠത്തിൽ മൊമന്റോ നൽകി കുട്ടികളെ അനുമോദിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അബൂബക്കർ മുച്ചിരിപ്പാടൻ, വാർഡ് മെംബർ ബിന്ദു കുഞ്ഞിരാമൻ, പിടിഎ പ്രസിഡന്റ് സക്കീർ ഹുസൈൻ, പ്രിൻസിപ്പൽ സ്മിത പി. അയ്യങ്കുളം, ഹെഡ്മിസ്ട്രസ് എ.വി. ബ്രൈറ്റി, പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. അനുമോദന യോഗത്തിനു മുൻപായി ഘോഷയാത്രയും സംഘടിപ്പിച്ചു.