ഒഴുക്കിൽപ്പെട്ട് കാണാതായയാളെ മരിച്ച നിലയിൽ കണ്ടെത്തി
1494945
Monday, January 13, 2025 11:32 PM IST
ചിറ്റൂർ: കാണാതായി ബന്ധുക്കൾ ചിറ്റൂർ പോലീസിൽ പരാതി നൽകിയയാളെ കസബാസ്റ്റേഷൻ പരിധിയിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി .
ചെറിയ ഉപ്പു മൺപടി കിട്ടുവിന്റെ മകൻ ഷൺമുഖൻ (60) നെയാണ് ഇന്നലെ കാലത്ത് തോട്ടക്കര കനാലിൽ മൃതദേഹം കണ്ടെത്തി നാട്ടുകാർ കസബസ്റ്റേഷനിൽ അറിയിച്ചത്. കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ ജലവിതരണം നിർത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കസബ പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: കമലം. മക്കൾ: ഷിസിൻ, ഹിമ.