ബാങ്കിൽ മുക്കുപണ്ടം പണയംവയ്ക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
1495434
Wednesday, January 15, 2025 6:51 AM IST
ഒറ്റപ്പാലം: മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കിൽ മൂന്നുപവൻ തൂക്കം രുന്ന മുക്കുപണ്ടം പണയംവയ്ക്കാൻ ശ്രമിച്ച സംഭവത്തിൽ അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശികളായ പാറക്കൽ വീട്ടിൽ പ്രദീപ്കുമാർ (38), ചോറോട്ടിൽ കൃഷ്ണപ്രസാദ് (47) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷം മൂന്നോടുകൂടിയാണ് പ്രതികളിൽ ഒരാൾ വ്യാജസ്വർണം പണയം വയ്ക്കുന്നതിനുവേണ്ടി സഹകരണ ബാങ്കിലെത്തിയത്.
സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്നു കണ്ടെത്തിയത്. അതേസമയം മാലയുടെ കൊളുത്ത് സ്വർണമായിരുന്നുവെന്നും തെളിഞ്ഞു. ബാങ്ക് അധികൃതർ പോലീസിൽ വിവരമറിച്ചതിനെ തുടർന്ന് പ്രതികളെ അറസ്റ്റുചെയ്തു.