നീളിക്കാട്- ശ്രീകുറുമ്പകാവ് റോഡിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധം
1494742
Monday, January 13, 2025 1:09 AM IST
തത്തമംഗലം: യൂത്ത് കോൺഗ്രസ് തത്തമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലെ നഗരസഭ- പിഡബ്ല്യൂഡി റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി നീളിക്കാട്- ശ്രീകുറുമ്പക്കാവ് റോഡിൽ വാഴ നട്ട് ഉപരോധിച്ചു.
പ്രദേശത്തെ ബംഗ്ലാപറമ്പ്- അറ്റാഞ്ചേരി റോഡ്, ദേവിനഗർ റോഡ്, തത്തമംഗലം രാജീവ്ഗാന്ധി കൺവൻഷൻ സെന്റർ റോഡ്, മേട്ടുവളവ് റോഡ്, പള്ളിമൊക്ക്- ചെന്താമരനഗർ തുടങ്ങിയ റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമരക്കാർ പറഞ്ഞു.
ചിറ്റൂർ- തത്തമംഗലം നഗരസഭ മുൻ ചെയർമാൻ കെ. മധു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുൽ കൃഷ്ണ അധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി ഷഫീക് അത്തിക്കോട്, ജില്ലാ ജനറൽ സെക്രട്ടറി എ.ഷഫീക്, നിയോജകമണ്ഡലം ഭാരവാഹികളായ എം. അജിത് കുമാർ, ഷാഹിദ് തണ്ണിശ്ശേരി, എസ്. സ്വരൂപ്, അബ്ദുൽ റഷീക്, വി. അക്ഷയ്, വി. വൈശാഖ് തുടങ്ങിയവർ നേതൃത്വം നൽകി.