ഭക്തിനിറവോടെ വീട്ടുപ്പൊങ്കൽ ആഘോഷിച്ചു; ഇന്നു മാട്ടുപ്പൊങ്കൽ
1495430
Wednesday, January 15, 2025 6:51 AM IST
കൊഴിഞ്ഞാമ്പാറ: താലൂക്കിന്റെ കിഴക്കൻമേഖലയിൽ തമിഴ് കുടുംബങ്ങൾ ഇന്നലെ വീട്ടുപ്പൊങ്കൽ അഥവാ മനപ്പൊങ്കൽ കൊണ്ടാടി. സൂര്യോദയ സമയത്ത് വീട്ടുമുറ്റത്ത് പുതിയ അടുപ്പുകൂട്ടി ഭക്തിനിറവോടെ ശർക്കരപ്പൊങ്കൽവച്ചു.
പൊങ്കൽഉത്സവത്തിന്റെ മൂന്നാംനാളായ ഇന്നു വൈകുന്നേരം മാട്ടുപ്പൊങ്കൽ ആഘോഷിക്കും.
വീടുകളിൽ വളർത്തുന്ന നാൽക്കാലികളെ ദേഹശുദ്ധിവരുത്തി കൊന്പുകളിൽ വിവിധ വർണങ്ങൾ തേച്ച് അലങ്കരിക്കും. പിന്നീട് പ്രത്യേക പൂജകളും നടക്കും. കൃഷിയുടെ ഉന്നമനത്തിനും നാൽക്കാലികളുടെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടിയാണ് മാട്ടുപ്പൊങ്കൽ ആഘോഷിക്കുന്നത്.