കലോത്സവ എ ഗ്രേഡ് ജേതാക്കളെ ആദരിച്ച് ചിറ്റൂർ പ്രതികരണവേദി
1494741
Monday, January 13, 2025 1:09 AM IST
ചിറ്റൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എഗ്രേഡ് നേടിയ പ്രതിഭകളെ ചിറ്റൂർ പ്രതികരണ വേദി ആദരിച്ചു.
കെ. ആവണി കൃഷ്ണ (വയലിൻ) , എം. ശ്രീരാഗ് മോഹൻ (ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം), കെ.എ. വൈഗപ്രഭ (മലയാളം ഉപന്യാസ മത്സരം), എം. മീനാക്ഷി (നാടോടി നൃത്തം). എസ്. അക്ഷയ ( തമിഴ് പ്രസംഗം) എന്നിവരെയാണ് ആദരിച്ചത്.
ആദരിക്കൽ ചടങ്ങ് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത ഉദ്ഘാടനം ചെയ്തു. പ്രതികരണ വേദി പ്രസിഡന്റ് എ. ശെൽവൻ അധ്യക്ഷത വഹിച്ചു. സുലത ആർ. പ്രസാദ് , സി. വിനോദ് ചന്ദ്രൻ, ടി. വിനു, എം. മജേഷ്, ഹാജി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.