എംടി അനുസ്മരണവും മൗനവായനയും
1494740
Monday, January 13, 2025 1:09 AM IST
കല്ലടിക്കോട്: കല്ലടിക്കോട് ഫ്രണ്ട്സ് ക്ലബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എംടി വാസുദേവൻ നായർ അനുസ്മരണം നടത്തി. കഥാകൃത്ത് പി. സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് സി.കെ. രാജൻ അധ്യക്ഷത വഹിച്ചു.
എം. ചന്ദ്രികബായ്, യു. നാരായണൻകുട്ടി, പി. രശ്മി, വി. എസ്. ബാബു, സുനിത തുടങ്ങിയവർ പ്രസംഗിച്ചു. ഒരുമണിക്കൂർനേരം എംടിയുടെ പുസ്തകങ്ങളുടെ മൗനവായനയും നടത്തി.
ഏഴാം ക്ളാസ് വിദ്യാർഥി അനിരുദ്ധ്, റിട്ടയർഡ് അധ്യാപിക ചന്ദ്രികാബായ് തുടങ്ങി വിവിധ തലമുറയിൽപെട്ട വായനക്കാർ ഒരുമിച്ചിരുന്ന് എംടിയെ വായിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചത്.