മറിയം ദൈവസ്നേഹത്തിന്റെ സമർപ്പിത പ്രതിരൂപം: ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത
1495040
Tuesday, January 14, 2025 1:57 AM IST
കല്ലടിക്കോട്: ദൈവസ്നേഹത്തിന്റെ സമർപ്പിത പ്രതിരൂപവും മനുഷ്യകുലനന്മയ്ക്കായി നിരന്തരം മാധ്യസ്ഥം നടത്തുന്ന പുണ്യആത്മാവുമാണു മറിയമെന്നു മലങ്കര സുറിയാനി കത്തോലിക്കാസഭ ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത.
കരിമ്പ നിർമലഗിരി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ ദിവ്യബലിക്കുശേഷം തിരുനാൾസന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. തിരുനാളിന്റെ ഭാഗമായി വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന, പ്രദക്ഷിണം, സെമിത്തേരിസന്ദർശനം, സ്നേഹവിരുന്ന്, സംഗീതവിരുന്ന് തുടങ്ങിയവയുണ്ടായിരുന്നു.
ഫാ. ഗീവർഗീസ് മേലേപ്പീടിക, ഫാ. സാജു മുട്ടത്താൻ, ഫാ. ജേക്കബ് കയ്യാലത്ത് എന്നിവരുടെ നേതൃത്വത്തിൽ മൂന്നിന്മേൽ കുർബാനയുമുണ്ടായിരുന്നു.
കരിമ്പ മേഖല വികാരി ഫാ. ജോവാക്കിം പണ്ടാരകുടിയിൽ സന്ധ്യാപ്രാർത്ഥനയ്ക്കു നേതൃത്വം നൽകി.
മരിയൻ തീർഥാടന ദേവാലയത്തിൽനിന്ന് ഇടക്കുറുശി കുരിശടിയിലേക്കു പ്രദക്ഷിണവമുണ്ടായിരുന്നു. സൺഡേ സ്കൂൾ, ഭക്തസംഘടനകളുടെ വാർഷികാഘോഷങ്ങളും കലാസന്ധ്യയും അരങ്ങേറി.
ഇടവകവികാരി ഫാ. ഐസക് കോച്ചേരി, ട്രസ്റ്റി സജീവ് ജോർജ്, സെക്രട്ടറി പി.യു. വർഗീസ് (കൊച്ച്), ഇടവക കമ്മിറ്റിയംഗങ്ങൾ എന്നിവർ ു നേതൃത്വം നൽകി.