കുറ്റ്യാടി പുഴയിൽ മുങ്ങിമരിച്ച വിദ്യാർഥിയുടെ മൃതദേഹം സംസ്കരിച്ചു
1494944
Monday, January 13, 2025 11:32 PM IST
ഒറ്റപ്പാലം: കുറ്റ്യാടി പുഴയിൽ മുങ്ങി മരിച്ച വിദ്യാർഥിയുടെ മൃതദേഹം സംസ്കരിച്ചു. ലക്കിടി മുളഞ്ഞൂർ പുത്തൂർകളം ഷാജിമോന്റെ മകൻ നിവേദ് (18) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
കോഴിക്കോട് ചക്കിട്ടപ്പാറ കുറ്റ്യാടി പുഴയുടെ പറമ്പിൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു. പെരിന്തൽമണ്ണ മൗലാന കോളേജ് ഓഫ് ഫാർമസിയിൽ ഫാം ഡി ഒന്നാംവർഷ വിദ്യാർഥിയാണ്.