ഷൊർണൂർ നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ
1494743
Monday, January 13, 2025 1:09 AM IST
ഷൊർണൂർ: ഷൊർണൂർ നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ നടന്നു.
വിദ്യാർഥികൾക്ക് ശുചിത്വമുൾപ്പെടെയുള്ള പൊതുബോധം പകർന്നുനൽകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംവിധായകൻ ലാൽജോസ് പറഞ്ഞു.
നഗരസഭയുടെ സ്വച്ഛ് അംബാസിഡർ കൂടിയാണ് ലാൽജോസ്. സ്വച്ഛ് വാർഡ്, ആത്മനിർഭർ വാർഡ്, സ്വച്ഛതാ ചാമ്പ്യൻ പ്രഖ്യാപനം എന്നിവയും അദ്ദേഹം നടത്തി.
നഗരസഭ അധ്യക്ഷൻ എം.കെ. ജയപ്രകാശ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ എസ്.ജി. മുകുന്ദൻ, കെ.എം. ലക്ഷ്മണൻ, പി. ജിഷ, കെ. കൃഷ്ണകുമാർ, ഫാത്തിമത്ത് ഫർസാന, നഗരസഭാ സെക്രട്ടറി പി.എസ്. രാജേഷ്, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി. വരുൺ തുടങ്ങിയവർ പ്രസംഗിച്ചു.
നഗരസഭയിലെ 25 വിദ്യാലയങ്ങളിലെ വിദ്യാർഥികൾ സ്കൂളുകളിലെയും പരിസരത്തെയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അവതരിപ്പിച്ചു.