ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു മെഡിക്കൽ ഉപകരണങ്ങൾ കൈമാറി
1494738
Monday, January 13, 2025 1:09 AM IST
അഗളി: ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു സുസ്ലോണിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. ഷോളയൂർ ആശുപത്രിയിൽ നടന്ന യോഗം ഷോളയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലതാകുമാരി ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ.ജിഷ്ണു അധ്യക്ഷത വഹിച്ചു. സുസ്ലോൺ പ്രതിനിധി അഴക് മുരുകൻ, നിരൈ ട്രസ്റ്റ് പ്രതിനിധി പരമേശ്വരി പങ്കെടുത്തു.
പോഷക പുനരധിവാസ കേന്ദ്രത്തിലേക്ക് ആവശ്യമായതും ഫീൽഡ് തല പ്രവർത്തനത്തിന് വേണ്ടതുമായ ഉപകരണങ്ങളാണ് നൽകിയത്. ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. കാളിസ്വാമി സ്വാഗതവും ചാവടിയൂർ മണി നന്ദിയും പറഞ്ഞു.