സമരപ്രഖ്യാപന കൺവൻഷൻ നടത്തി
1495418
Wednesday, January 15, 2025 6:51 AM IST
പാലക്കാട്: എട്ടു വർഷമായി ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിനെതിരെ 22 ന് സെറ്റോയുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും പണിമുടക്ക് നടത്തും. ഇതിന്റെ ഭാഗമായി പാലക്കാട് നടന്ന പണിമുടക്ക് കൺവൻഷൻ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയർമാൻ ഗിരീഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ കെ.സി. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ, ബി. സുനിൽകുമാർ, ജി.എസ്. ഉമാശങ്കർ, കെ. ശ്രീജേഷ്, വി. സതീഷ് കുമാർ, ഷാജി തെക്കേതിൽ, എൻ. ജോയ്, എ. ഗോപിദാസ്, വി. സുജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.