ആട് ഗ്രാമം പദ്ധതി: 100 കുടുംബങ്ങൾക്ക് ആടുകളെ നൽകി
1495426
Wednesday, January 15, 2025 6:51 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ജീവനം ചാരിറ്റബിൾ സൊസൈറ്റിയുടെയും വടക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ ആസ്ഥാനമായുള്ള ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിലുള്ള കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ധനസഹായത്തോടെ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനുള്ള ആട് ഗ്രാമം പദ്ധതിയിലൂടെ 100 കുടുംബങ്ങൾക്ക് നല്ലയിനം ആടുകളെ വിതരണം ചെയ്തു. വടക്കഞ്ചേരി ക്ഷീരോത്പാദക സഹകരണ സംഘത്തിനടുത്ത് നടന്ന ആട് വിതരണ ഉദ്ഘാടനം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ നിർവഹിച്ചു.
കോ-ഓർഡിനേറ്റർ സുനിൽ തൈമറ്റം മുഖ്യപ്രഭാഷണം നടത്തി. സഹകരണ സർവീസ് ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു അധ്യക്ഷത വഹിച്ചു.
സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി.ഡി. അനിൽകുമാർ, ക്ഷീരവികസന ഓഫീസർ വി.എ. അശ്വതി, പഞ്ചായത്തംഗം കെ. മോഹൻദാസ്, സാമൂഹ്യ പ്രവർത്തകരായ വി.എസ്. മുഹമ്മദ് ഫാറൂഖ്, ഇബ്രാഹിം പുലരി, വനിതാ സംരഭക അനിത ബിനേഷ്, റോട്ടറി ക്ലബിലെ കെ.എം. ഉദയകുമാർ, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സിഇഒ യേശുദാസ്, ജീവനം ചാരിറ്റബിൾ സൊസൈറ്റി മുഖ്യ രക്ഷാധികാരി വി.വി. വിജയൻ, പ്രസിഡന്റ് വി.രവീന്ദ്രൻ, ജനറൽ സെക്രട്ടറി എം.പി. ശശികല ടീച്ചർ, സർവീസ് ബാങ്ക് സ്റ്റാഫ് പ്രതിനിധി ഇല്ല്യാസ് പടിഞ്ഞാറെക്കളം, ബാങ്ക് സെക്രട്ടറി ടി.കെ.സുഭാഷ്, ബാബു മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഏഴു വർഷമായി പാലിയേറ്റീവ് പരിചരണം തുടങ്ങിയ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന ജീവനം ചാരിറ്റബിൾ സൊസൈറ്റി 2020 മുതലാണ് ആട് ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചത്.