മലമ്പുഴ നിർമലമാതാ സ്കൂൾ വാർഷിക ദിനാചരണം
1494745
Monday, January 13, 2025 1:09 AM IST
മലന്പുഴ: നിർമല മാതാ സ്കൂൾ വാർഷിക ദിനാചരണം പാലക്കാട് ഡിഎഫ്ഒ ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ സൂനയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിമൽറാണി പ്രൊവിൻസ് പ്രോവിൻഷ്യൽ സുപ്പീരിയർ മദർ ലിൻസ ആട്ടോക്കാരൻ വിശിഷ്ടാതിഥിയായിരുന്നു.
സെന്റ് മേരീസ് ചർച്ച് വികാരി ഫാ. ജിതിൻ ചെറുവത്തൂർ, വാളയാർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദലി ജിന്ന എന്നിവരും മുഖ്യാതിഥികളായി പങ്കെടുത്തു. പിടിഎ പ്രസിഡന്റ് മനോജ് കുമാർ പ്രസംഗിച്ചു. സ്കൂൾമാഗസിൻ കവർപേജ് പ്രകാശനവും ഉന്നത വിജയം നേടിയവരെ ആദരിക്കലും നടന്നു.