അപകടകാരിയാണ്, കൊന്നയ്ക്കൽകടവിലെ കാട്ടുചോലക്കയം
1495036
Tuesday, January 14, 2025 1:57 AM IST
വടക്കഞ്ചേരി: പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിനുതാഴെ കൊന്നക്കൽകടവിലെ കാട്ടുചോലയിലുള്ള വെള്ളക്കുഴികളും അപകടകാരികളാണ്. മൂന്നുമാസം മുമ്പാണ് ഇവിടെ കയത്തിൽ കുളിക്കാനിറങ്ങിയ മൂലങ്കോട് സ്വദേശിയായ യുവാവ് കയത്തിൽപ്പെട്ടു മരിച്ചത്.
കരയിൽനിന്ന് നോക്കുമ്പോൾ വലിയ വെള്ളമോ താഴ്ചയോ ഇല്ലെന്നു തോന്നും. എന്നാൽ വഴുക്കലുള്ള പാറകളും കല്ലിടുക്കുകളും അപകടമുണ്ടാക്കും.
വെള്ളം ചാടുന്ന വെള്ളക്കുഴികളിൽ അങ്ക് പോലെയുണ്ടാകും.
ഇതിനുള്ളിൽപ്പെട്ടാൽ രക്ഷപ്പെടാൻ പ്രയാസമാകും. മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് അന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. നീന്തൽ അറിയുന്നവർ പോലും ഇത്തരം കുഴികളിൽപ്പെട്ടാൽ രക്ഷപ്പെടാൻ ബുദ്ധിമുട്ടാകും.